തിമ്പു: കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് ഭൂട്ടാന് ആദ്യമായി ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കുവൈത്തില്‍നിന്നെത്തി ക്വാറന്റൈന് പൂര്‍ത്തിയാക്കിയ യുവതിക്കു കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
കോവിഡ്-19 പോസിറ്റീവ് ആയവരെ ഐസൊലേറ്റ് ചെയ്യാന്‍ അഞ്ചു മുതൽ 21 ദിവസത്തെ ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചത്. അമേരിക്കന്‍ വിനോദസഞ്ചാരിക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ഭൂട്ടാന് വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഭൂട്ടാനില്‍ ദേശീയ ലോക്ക്ഡൗണ്‍
12:13 AM Aug 14, 2020 | Deepika.com