വാഷിംഗ്ടൺ ഡിസി: “കമല ആരാണെന്നറിയണമെങ്കിൽ നിങ്ങളാദ്യം ഞങ്ങളുടെ അമ്മയെക്കുറിച്ചറിയണം” - പറയുന്നത് ഡെമോക്രാറ്റിക് പാർട്ടിയുടെ യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന്റെ സഹോദരിയാണ് മായ ഹാരിസ്.
സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ കമലയെക്കുറിച്ച് ലോകം തെരയാൻ തുടങ്ങി. അപ്പോഴാണ് മായ ഇതു ട്വീറ്റ് ചെയ്തത്. “അമ്മയെ വല്ലാതെ മിസ് ചെയ്യുന്നു. പക്ഷേ, അമ്മയും പൂർവികരും ഇപ്പോൾ പുഞ്ചിരിക്കുകയാണെന്ന് എനിക്കറിയാം”- മായ എഴുതി.
തമിഴ്നാട്ടിൽനിന്നു യുഎസിൽ കുടിയേറിയ ശ്യാമള ഗോപാലൻ ആണ് ഇവരുടെ അമ്മ. അച്ഛൻ ജമൈക്കയിൽനിന്നു കുടിയേറിയ ആഫ്രിക്കൻ വംശജൻ ഡോണൾഡ് ഹാരിസും.
കമലയ്ക്ക് അഞ്ചു വയസുള്ളപ്പോൾ അമ്മയും അച്ഛനും വേർപിരിഞ്ഞു. തുടർന്ന് അമ്മയുടെ കൂടെയാണ് കമലയും മായയും വളർന്നത്. യുഎസിലെ പൗരാവകാശ പ്രക്ഷോഭത്തിൽ ശ്യാമളയും പങ്കാളിയായിരുന്നു.
“ഞങ്ങളുടെ അമ്മയെ അറിയൂ” കമല ഹാരിസിന്റെ സഹോദരി മായ
12:19 AM Aug 13, 2020 | Deepika.com