മോസ്കോ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ ‘സ്പുട്നിക്ക്-5’ അടുത്തയാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി മിഖായേൽ മുരാഷ്കോ അറിയിച്ചു.
ഡോക്ടർമാർ അടക്കം പ്രതിരോധശേഷി ആർജിച്ചിട്ടുള്ള ചിലർ വാക്സിൻ ഉപയോഗിക്കണമെന്നില്ല. റഷ്യക്കാർക്കു നല്കുന്നതിനാണ് മുൻഗണന. വിദേശത്തേക്കു കയറ്റി അയയ്ക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ വാക്സിൻ അടുത്തയാഴ്ച മുതൽ
12:19 AM Aug 13, 2020 | Deepika.com