സ്വര്‍ണവില ഇടിയുന്നു; ഇന്നലെ കുറഞ്ഞത് 1,600 രൂപ
12:19 AM Aug 13, 2020 | Deepika.com
കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വന്‍ ഇടിവ്. ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് പവനു 39,200 രൂപയും ഗ്രാമിനു 4,900 രൂപയുമായി. കോവിഡ് മഹാമാരിക്കു വാക്സിന് കണ്ടെത്തി വിജയകരമായി പരീക്ഷിച്ചെന്ന റഷ്യന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നയുടന്‍ വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്ത് പിന്‍വാങ്ങിയതാണു വില വന്‍തോതില്‍ ഇടിയാന്‍ കാരണം.