അസറ്റ് ഹോംസ് പരാതി നല്കി
12:19 AM Aug 13, 2020 | Deepika.com
കൊച്ചി: അസറ്റ് ഹോംസിന്റെ കടവന്ത്ര വിദ്യാനഗറിലെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി കോവിഡ് ബാധിച്ച് മരണമടഞ്ഞെന്ന വ്യാജവാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെതിരേ കമ്പനി പോലീസില്‍ പരാതി നല്കി. വിദ്യാനഗറില്‍ തങ്ങള്‍ക്കു സൈറ്റുകളൊന്നുമില്ലെന്ന് അസറ്റ് ഹോംസ് അധികൃതർ അറിയിച്ചു.