ബെയ്ജിംഗ്: സിൻജിയാംഗിലെ മൂന്ന് നേതാക്കൾക്കെതിരേ യുഎസ് ഉപരോധം ഏർപ്പെടുത്തിയതിനു ചൈനയുടെ മറുപടി. മൂന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെയും ഒരു സ്ഥാനപതിയെയും ചൈന വിലക്കുകയായിരുന്നു. സെനറ്റർമാരായ മാർക്കോ റൂബിയോ, റ്റെഡ് ക്രൂസ്, പ്രതിനിധിസഭാംഗം ക്രിസ് സമിത്ത്, യുഎസിന്റെ രാജ്യാന്തര മതസ്വാതന്ത്ര്യ സ്ഥാനപതി സാമുവൽ ബ്രൗണ്‍ബാക് എന്നിവർക്കാണ് ചൈനയിൽ കടക്കുന്നതിന് വിലക്ക്.
ചൈനയെ സംബന്ധിച്ച യുഎസ് കോണ്‍ഗ്രസിന്റെ എക്സിക്യൂട്ടീവ് കമ്മീഷനും വിലക്കുണ്ട്.
യുഎസിലെ പ്രതിനിധികളുടെ പെരുമാറ്റം അപലപനീയമാണെന്നും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാരമായി തകരാറിലാക്കിയെന്നും ചൈനയുടെ വിദേശമന്ത്രാലയ വക്താവ് ഹുവാ ചുൻയിംഗ് പറഞ്ഞു.
സിൻജിയാംഗ് ആഭ്യന്തര കാര്യമാണെന്നും യുഎസിന് ഇടപെടാൻ അധികാരമില്ലെന്നുമാണ് ചൈനീസ് നലപാട്. പരമാധികാരം സംരക്ഷിക്കാനും ഭീകരവാദവും വിഘടനവാദവും ഇല്ലാതാക്കാനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് കോൺഗ്രസ് അംഗങ്ങൾക്കു ചൈനയുടെ വിലക്ക്
12:47 AM Aug 11, 2020 | Deepika.com