ക്വറ്റ: പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ സ്ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. പത്തുപേര്‍ക്കു പരിക്കേറ്റു. മോട്ടോര്‍ബൈക്കില്‍ സ്ഥാപിച്ചിരുന്ന വിദൂര നിയന്ത്രിത സ്ഫോടക വസ്തുവാണു പൊട്ടിത്തെറിച്ചത്.
മയക്കുമരുന്നു വിരുദ്ധ സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണു സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പാക്കിസ്ഥാനില്‍ സ്ഫോടനത്തില്‍ ആറു മരണം
12:47 AM Aug 11, 2020 | Deepika.com