കൊച്ചി: ഏറെനാളുകള്‍ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 5,200 രൂപയും പവന് 41,600 രൂപയുമായി. സര്‍വകാല റിക്കാര്‍ഡ് വിലയായ പവന് 42,000 രൂപയില്‍നിന്നാണു വില തഴ്ന്നത്. അന്താരാഷ്ട്ര വിപണിയില്‍ തിരുത്തല്‍ നടന്നതാണു സംസ്ഥാനത്തും വില കുറയാന്‍ കാരണം.
അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 2,030 ഡോളറിലേക്കു താഴ്ന്നിട്ടുണ്ട്. തങ്കക്കട്ടികളുടെ ബാങ്ക് നിരക്ക് 57 ലക്ഷം രൂപയിലേക്കും താഴ്ന്നു. അന്താരാഷ്ട്ര വിപണിയില്‍ വരുംദിവസങ്ങളിലും ചെറിയ തിരുത്തലുകള്‍ സംഭവിക്കാമെന്ന വിവരങ്ങളാണു വിപണിയില്‍നിന്നു ലഭിക്കുന്നത്. കഴിഞ്ഞ മാസം 17നുശേഷം ആദ്യമായാണു സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നത്. ഈ ദിവസങ്ങളില്‍ കുത്തനേ മുന്നോട്ട് കുതിക്കുകയായിരുന്ന സ്വര്‍ണവില ഇടയ്ക്ക് മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും പിന്നാക്കം പോയിരുന്നില്ല.
കുതിപ്പിനു ശേഷം കിതപ്പ്; സ്വര്‍ണവില കുറഞ്ഞു
12:47 AM Aug 11, 2020 | Deepika.com