തായ്പെയ്: ചൈനയെ ചൊടിപ്പിച്ച് യുഎസ് ആരോഗ്യ സെക്രട്ടറി അലക്സ് അസാർ തായ്വാനിൽ ത്രിദിന സന്ദർശനം ആരംഭിച്ചു.
യുഎസ് 1979ൽ തായ്വാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് ചൈനയെ അംഗീകരിച്ചതിനുശേഷം കാബിനറ്റ് റാങ്കുള്ള യുഎസ് നേതാവ് തായ്വാനിലെത്തുന്നത് ഇതാദ്യമാണ്. തായ്വാനുമായി ഔദ്യോഗിക ബന്ധത്തിനു മുതിരില്ലെന്ന ഉറപ്പ് യുഎസ് ലംഘിക്കുകയാണെന്ന് ചൈന ആരോപിച്ചു.
കൊറോണ വൈറസിനെ പിടിച്ചുകെട്ടുന്നതിൽ തായ്വാൻ മികച്ച നേട്ടം കൈവരിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യ സെക്രട്ടറി സന്ദർശനമെന്ന പ്രതിച്ഛായയാണ് യുഎസ് സൃഷ്ടിക്കുന്നത്.
യുഎസ് സെക്രട്ടറി തായ്വാനിൽ
12:37 AM Aug 10, 2020 | Deepika.com