വാഷിംഗ്ടൺ ഡിസി: ഹോങ്കോംഗ് ഭരണാധിപ(സിഇഒ) കാരി ലാമിനെതിരേ യുഎസ് ഉപരോധങ്ങൾ ഏർപ്പെടുത്തി. ഹോങ്കോംഗിലെയും ചൈനാ വൻകരയിലെയും ഒന്പത് ഉന്നത ഉദ്യോഗസ്ഥർക്കെതിരേയും ഉപരോധമുണ്ട്.
ഹോങ്കോംഗിനെ പൂർണനിയന്ത്രണത്തിലാക്കാൻ ചൈന ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിൽ യുഎസിന്റെ പ്രതിഷേധ നടപടികളുടെ തുടർച്ചയാണിത്. വാണിജ്യ കാര്യങ്ങളിലടക്കം ഹോങ്കോംഗിനുള്ള പ്രത്യേക പരിഗണന നേരത്തേ എടുത്തുകളഞ്ഞിരുന്നു.
ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും അടിച്ചമർത്താനുള്ള ബെയ്ജിംഗിന്റെ നയങ്ങൾ കാരി ലാം നടപ്പാക്കിയെന്ന് ഉപരോധവിവരം അറിയിച്ച യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മെനൂചിൻ പറഞ്ഞു. ഹോങ്കോംഗിലെ ജനങ്ങൾക്കൊപ്പമാണ് യുഎസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപരോധത്തിനു വിധേയമാകുന്നവരിൽ ഹോങ്കോംഗ് പോലീസ് കമ്മീഷണറും പൊളിറ്റിക്കൽ സെക്രട്ടറിമാരും ഉൾപ്പെടുന്നു.
ഹോങ്കോംഗ് ഭരണാധിപയ്ക്കെതിരേ യുഎസ് ഉപരോധം
11:47 PM Aug 07, 2020 | Deepika.com