കൊച്ചി: റിക്കാര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 41,520 രൂപയും ഗ്രാമിന് 5,190 രൂപയുമായി. കഴിഞ്ഞ ദിവസത്തേതിനു സമാനമായി ഇന്നലെ രാവിലെയും ഉച്ചയ്ക്കും രണ്ടു തവണയാണു വില വര്‍ധിച്ചത്.
രാവിലെ ഗ്രാമിന് 15 രൂപയും ഉച്ചയ്ക്ക് 25 രൂപയും വര്‍ധിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ കുതിപ്പാണു സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 2,050 ന് മുകളില്‍ വരെയെത്തി.
തങ്കക്കട്ടികളുടെ ബാങ്ക് നിരക്കാകട്ടെ 58 ലക്ഷം രൂപയ്ക്കും മുകളിലായി. കഴിഞ്ഞ ദിവസം രണ്ടു തവണയായി പവന് 920 രൂപ വര്‍ധിച്ചാണു സ്വര്‍ണവില 41,000 രൂപ പിന്നിട്ടത്. രണ്ടു ദിവസത്തിനിടെ മാത്രം സ്വര്‍ണത്തിന് 1,240 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
സ്വർണം കുതിപ്പ് തുടരുന്നു; പവന് 41,520 രൂപ
11:35 PM Aug 06, 2020 | Deepika.com