ആദായനികുതി റിട്ടേണ്‍: സൂക്ഷ്മപരിശോധനാ കേസുകൾ കുറയുന്നു
10:39 PM Aug 05, 2020 | Deepika.com
മുംബൈ: ആദായ നികുതി റിട്ടേണുകളിൽ സൂക്ഷ്മപരിശോധന ആവശ്യമായി വരുന്ന കേസുകളുടെ ഏണ്ണം കുറഞ്ഞുവരുന്നതായി കേന്ദ്ര ധനമന്ത്രാലായം. 2018-19 കാലയളവിൽ മൊത്തം സമർപ്പിക്കപ്പെട്ട റിട്ടേണുകളുടെ 0.25 ശതമാനം മാത്രമാണ് സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കേണ്ടി വന്നത്.2015-16 കാലയളവിൽ ഇത് 0.71 ശതമാനമായിരുന്നു.