ബെയ്റൂട്ട്: ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടില്‍ വന്‍ സ്ഫോടനം. നഗരത്തിലെ തുറമുഖ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. രണ്ടാമതൊരു സ്ഫോടനം ഉണ്ടായതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുണ്ട്. നിരവധിപ്പേർ മരിച്ചതായി അൽമനാർ ടിവി റിപ്പോർട്ട് ചെയ്തു. നിരവധിപ്പേർക്കു പരിക്കേറ്റതായി ആരോഗ്യമന്ത്രി ഹമാദ് ഹസൻ അറിയിച്ചു. ധാരാളം കെട്ടിടങ്ങള്‍ തകര്‍ന്നതായി കരുതുന്നു. സ്ഫോടനത്തെത്തുടര്‍ന്ന് ആകാശത്ത് വന്‍ പുകപടലം രൂപപെട്ടതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരി 2005ല്‍ കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎന്‍ ട്രിബ്യൂണല്‍ വിധിപ്രസ്താവിക്കുന്നതിനു തൊട്ടു മുമ്പാണ് സ്ഫോടനം. പ്രതികളെന്നു സംശയിക്കുന്ന നാലു ഹിസ്ബുള്ളക്കാരുടെ അഭാവത്തിലാണ് വിധി പ്രസ്താവിക്കുന്നത്. സംഭവത്തില്‍ പങ്കില്ലെന്നാണ് ഹിസ്ബുള്ള വാദിക്കുന്നത്.
ബെയ്റൂട്ടിൻ വൻ സ്ഫോടനം
12:26 AM Aug 05, 2020 | Deepika.com