വത്തിക്കാൻ സിറ്റി: എമരിറ്റസ് മാർപാപ്പ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി മോൺ. ജോർജ് ഗാൻസ്വെയിൻ അറിയിച്ചു. അദ്ദേഹത്തിനു ചെറിയ രോഗം ബാധിച്ചിട്ടുണ്ട്. അതീവ വേദന ഉളവാക്കുന്ന രോഗമാണ്. എന്നാൽ ആരോഗ്യനിലയെ ഗൗരവമായി ബാധിക്കുന്നതല്ല. അദ്ദേഹം സൗഖ്യംപ്രാപിച്ചുവരുന്നു- സെക്രട്ടറി വ്യക്തമാക്കി. ബെനഡിക്ട് പതിനാറാമന്റെ ജീവചരിത്രകാരൻ പീറ്റർ സീവാൾഡ് ആണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നു കഴിഞ്ഞദിവസം അറിയിച്ചത്.
ബെനഡിക്ട് പതിനാറാമൻ ജൂണിൽ ജർമനിയിലുള്ള സഹോദരൻ മോൺ. ജോർജ് റാറ്റ്സിംഗറെ സന്ദർശിച്ചിരുന്നു. ഇതിനു ശേഷമാണു രോഗം ബാധിച്ചത്. രോഗം സുഖപ്പെടുന്ന മുറയ്ക്ക് ബനഡിക്ട് പതിനാറാമൻ പേന വീണ്ടും കെയ്യിലെടുക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി. മോൺ. ജോർജ് റാറ്റ്സിംഗർ അടുത്തിടെയാണ് അന്തരിച്ചത്.
ബനഡിക്ട് പതിനാറാമന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ല
12:26 AM Aug 05, 2020 | Deepika.com