ഡാളസ്: ഇന്ത്യൻ വംശജയായ ഗവേഷക യുഎസിൽ കൊല്ലപ്പെട്ടു. ടെക്സസിലെ ഡാളസ് പ്രാന്തത്തിൽ താമസിച്ചിരുന്ന ശർമിഷ്ഠ സെൻ(43) ആണ് ഓഗസ്റ്റ് ഒന്നിനു മരിച്ചത്. രാവിലെ ജോഗിംഗിനിറങ്ങിയ ഇവരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
സമീപത്ത് ഭവനഭേദനം നടത്തിയ ഒരു കള്ളനെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. ഇയാളാണ് കൊല നടത്തിയതെന്നു തെളിയിക്കാൻ കൂടുതൽ തെളിവു വേണമെന്ന് പോലീസ് പറഞ്ഞു.
ശർമിഷ്ഠ ജാർഖണ്ഡിലെ സിന്ദ്രിയിൽനിന്നു കുടിയേറിയതാണ്. അരിന്ദം റോയ് ആണു ഭർത്താവ്. രണ്ടു കുട്ടികളുണ്ട്.
യുഎസിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു
12:26 AM Aug 05, 2020 | Deepika.com