മുംബൈ: കൂടുതൽ ചൈനീസ് ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. ചൈനയുടെ ഏറ്റവുംമികച്ച ആപ്പുകളായി വിലയിരുത്തപ്പെട്ടിരുന്ന ബെയ്ദു സേർച്ച്, വെയ്ബോ എന്നീ ആപ്പുകളാണ് ഇക്കുറി പടിക്കുപുറത്തായത്. ട്വിറ്ററിന് എതിരാളിയായി 2009 ൽ സൈന കോർപറേഷൻ പുറത്തിറക്കിയ വെയ്ബോ ആപ്പിന് ലോകമെന്പാടും 50 കോടി ഉപയോക്താക്കളുണ്ട്. 2015ലെ ചൈനീസ് സന്ദർശനത്തിനു മുന്‍പായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെയ്ബോ അക്കൗണ്ട് എടുത്തത് വലിയ വാർത്തയായിരുന്നു. എന്നാൽ അടുത്തിടയുണ്ടായ അതിർത്തി സംഘർഷത്തെത്തുടർന്ന് മോദി തന്റെ വെയ്ബൊ അക്കൗണ്ട് പിൻവലിച്ചു.
ഗൂഗിൾ സേർച്ചിനുള്ള പകരക്കാരനായി അറിയപ്പെടുന്ന ബെയ്ദു സേർച്ച് ചൈനയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളിൽ കാര്യമായ വേരോട്ടമില്ല. ഈ രണ്ടു ആപ്പുകളും ആപ്പ് സ്റ്റോറുകളിൽനിന്ന് പുറത്താക്കാൻ ആപ്പിളിനും ഗൂഗിളിനും ഐടി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ ഡൗണ്‍ ലോഡ് ചെയ്തിട്ടുള്ളവരുടെ ഉപയോഗം തടയുന്നതിന് ഇന്റർനെറ്റ് സേവനദാതാക്കൾക്കും അധികൃതർ നിർദേശം നല്‍കിയതായാണു വിവരം.
ബെയ്ദു , വെയ്ബൊ ആപ്പുകൾ പടിക്കുപുറത്ത്!
12:25 AM Aug 05, 2020 | Deepika.com