ശശിധർ ജഗ്ദിശൻ എച്ച്ഡിഎഫ്സി ബാങ്ക് എംഡി
12:25 AM Aug 05, 2020 | Deepika.com
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്കൂട്ടീവ് ഓഫീസറുമായി ശശിധർ ജഗ്ദിശനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിന് റിസർവ് ബാങ്കിന്റെ അംഗീകാരം. നിലവിൽ എംഡിയായ ആദിത്യ പുരി ഒക്ടോബറിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 1996 മുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ പ്രവർത്തിക്കുന്നയാളാണ് ശശിധർ ജഗ്ദിശന്.