കോട്ടയം: ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിലൂടെ 300 കോടി രൂപ സമാഹരിക്കും. കന്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ സാന്പത്തിക വർഷം മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം അധിക വളർച്ച കൈവരിക്കാനും പ്രവർത്തന ലാഭത്തിൽ 31 ശതമാനം വർധന നേടാനും കന്പനിക്ക് സാധിച്ചിട്ടുണ്ടെന്നു കന്പനി അവകാശപ്പെട്ടു.
കോവിഡ് പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വർധിച്ചു വരുന്ന സ്വർണപണയ ഇടപാടുകാരെ മുൻനിർത്തി ഓൺലൈൻ സ്വർണ വായ്പയും ഭവനങ്ങളിൽ ചെന്നുള്ള “Doorstep Gold Loan’’ പദ്ധതിയും ആരംഭിച്ചു കഴിഞ്ഞതായി കൊശമറ്റം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മാത്യു കെ. ചെറിയാൻ അറിയിച്ചു.
കൊശമറ്റം ഫിനാൻസ് 300 കോടി സമാഹരിക്കുന്നു
12:25 AM Aug 05, 2020 | Deepika.com