മെല്‍ബണ്‍: ഞായറാഴ്ച 671 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം ഇതിനെ ദുരന്തമായി പ്രഖ്യാപിച്ചു. മെല്‍ബണ്‍ നഗരത്തില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയതായും സഞ്ചാരവിലക്ക് നിലവിൽ വന്നതായും വിക്ടോറിയ പ്രധാനമന്ത്രി ഡാനിയേല്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഞായര്‍ മുതല്‍ ആറ് ആഴ്ച രാത്രി എട്ടു മുതല്‍ രാവിലെ അഞ്ചുവരെ കര്‍ഫ്യു ഏർപ്പെടുത്തും.
മെല്‍ബണ്‍ നഗരവാസികള്‍ക്ക് ഈ കാലയളവില്‍ അവരുടെ താമസ സ്ഥലത്തുനിന്ന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമേ യാത്രചെയ്യാന്‍ സാധിക്കൂ. ശനിയാഴ്ച 397 പേര്‍ക്കാണ് വിക്ടോറിയയില്‍ കൊറോണ വൈ റസ് ബാധ സ്ഥിരീകരിച്ചത്.
ബുധനാഴ്ച രാത്രി മുതല്‍ മെല്‍ബണിനു പുറത്തുള്ളവരോട് വീടുകളില്‍ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
കോവിഡ്: വിക്ടോറിയയിൽ ദുരന്തമായി പ്രഖ്യാപിച്ചു
12:16 AM Aug 03, 2020 | Deepika.com