വാഷിംഗ്ടൺ: കാട്ടുതീ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തെക്കൻ കലിഫോർണിയയിലെ റിവർ സൈഡിൽ ഇരുനൂറോളം വീട്ടുകാരെ ഒഴിപ്പിച്ചു. ‘ആപ്പിൾ ഫയർ’ എന്നു പേരിട്ടിരിക്കുന്ന അതിവേഗം പടരുന്ന കാട്ടുതീ അഞ്ചുമണിക്കൂർകൊണ്ട് 900 ഏക്കർ വനം ചാന്പലാക്കി.
തീ അണയ്ക്കാനായി തെക്കൻ കലിഫോർണിയയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നാല് ഹെലികോപ്റ്ററുകളും ഏഴ് എയർ ടാങ്കറുകളും 375 അഗ്നിശമന സേനാംഗങ്ങളും അത്യധ്വാനം ചെയ്യുകയാണ്. കാട്ടുതീയിൽ ഇതുവരെ ആൾനാശമുണ്ടായതായി റിപ്പോർട്ടില്ല.
കാട്ടുതീ: തെക്കൻ കലിഫോർണിയയിൽ 200 വീടുകൾ ഒഴിപ്പിച്ചു
12:15 AM Aug 02, 2020 | Deepika.com