സ്വര്‍ണവില മുന്നോട്ട്
12:14 AM Aug 02, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധനയാണ് ഇന്നലെയുണ്ടായത്. ഇതോടെ സ്വര്‍ണവില പവന് 40,160 രൂപയും ഗ്രാമിന് 5,020 രൂപയുമായി. വെള്ളിയാഴ്ച പവൻ 40,000 രൂപ പിന്നിട്ടിരുന്നു. അന്താരാഷ്ട്ര വിലയിലുണ്ടായ വിലക്കയറ്റമാണ് സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരങ്ങളിലെത്താന്‍ കാരണം. കഴിഞ്ഞ 21 മുതല്‍ സംസ്ഥാനത്ത് സ്വര്‍ണവില തുടർച്ചയായി പുതിയ റിക്കാർഡുകളിടുകയാണ്.