ലക്ഷ്മിവിലാസ് ബാങ്ക്-ക്ലിക്സ് ക്യാപിറ്റല്‍ ലയനം അടുത്ത മാസം
12:14 AM Aug 02, 2020 | Deepika.com
കൊച്ചി: ലക്ഷ്മി വിലാസ് ബാങ്കില്‍ ധനകാര്യ സ്ഥാപനമായ ക്ലിക്സ് ക്യാപിറ്റല്‍ സര്‍വീസസിന്റെ ലയനം സെപ്റ്റംബര്‍ 15നകം പൂര്‍ത്തിയാകുമെന്നു ബാങ്ക് മാനേജ്മെന്റ് അറിയിച്ചു. ലയനം പൂര്‍ത്തിയാകുന്നതോടെ ക്ലിക്സ് ക്യാപിറ്റല്‍ സര്‍വീസസിന്റെ ഓഹരികളും സ്വത്തുക്കളും ലക്ഷ്മിവിലാസ് ബാങ്കിന് സ്വന്തമാകും. ഇടപാടുകാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ ബാങ്ക് ഉടനെ ലഭ്യമാക്കും. ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 112.28 കോടി രൂപയാണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ നഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 237.25 കോടി രൂപയായിരുന്നു നഷ്ടം.