ഓസീസ് വാക്സിൻ ആദ്യഘട്ടം പൂർത്തിയാക്കി
11:59 PM Jul 31, 2020 | Deepika.com
കാൻബറ: ഓസ്ട്രേലിയയുടെ ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിൻ ആദ്യഘട്ട പരീക്ഷണം പൂർത്തിയാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റിയിലെ നിക്കോളി പെട്രോസ്കിയാണു വാക്സിൻ വികസിപ്പിച്ചത്. കോവാക്സ്-19 എന്നു പേരിട്ടിരിക്കുന്ന വാക്സിൻ 40 വോളന്റിയർമാർക്കാണു നൽകിയത്.