പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം: നാല് മരണം
11:59 PM Jul 31, 2020 | Deepika.com
ഇസ്ലാമാബാദ്: അഫ്ഗാന് അതിര്‍ത്തിയിലെ ചമ്മാനില് പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര് മരിച്ചു. 28 പേര്‍ക്കു പരിക്കേറ്റു. അഫ്ഗാന് അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണു മരണം.