കൊച്ചി: ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനു സര്‍ക്കാരുകളുടെയും വ്യവസായ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നു സംസ്ഥാന വ്യവസായ വാണിജ്യ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. എംഎസ്എംഇകളുടെ ശക്തീകരണ പദ്ധതി സംബന്ധിച്ച് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇദ്ദേഹം.
ഉപഭോക്തൃ കേന്ദ്രീകൃത സമീപനവും ഉത്പന്ന വൈവിധ്യവത്കരണവും നടപ്പാക്കി എംഎസ്എംഇകള്‍ക്ക് പ്രതിസന്ധികളെ അതിജീവിക്കാന്‍ സാധിക്കുമെന്ന് എംഎസ്എം ഇ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എം. പളനിവേല്‍ പറഞ്ഞു.
മനീഷ് മോഹന്‍, കൈലാഷ്കുമാര് വറോഡിയ, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ്, ചിത്ര കാര്‍ത്തിക് അലൈ, ഡീന ജേക്കബ്, ദീപക് എല്‍. അസ്വാനി, എം. ഖാലിദ്, സാവിയോ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കൂട്ടായ പരിശ്രമം വേണം: ഫിക്കി
11:36 PM Jul 31, 2020 | Deepika.com