കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പു തുടരുന്നു. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചതോടെ ഗ്രാമിനു 4,965 രൂപയും പവനു 39,720 രൂപയുമായി. 280 രൂപകൂടി വര്‍ധിച്ചാല്‍ സ്വര്‍ണവില നാല്പതിനായിരം തൊടും.
കഴിഞ്ഞ 21 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ റിക്കാര്‍ഡുകള്‍ തകര്‍ത്ത് സ്വർണം കുതിക്കുകയാണ്. ഗ്രാമിന് 370 രൂപയും പവന് 2,960 രൂപയുമാണ് ഈ ദിവസങ്ങളില്‍ വര്‍ധിച്ചത്. ഇന്നലെ രാവിലെ അന്താരാഷ്ട്ര സ്വര്‍ണ വില 1,965 ഡോളറായിരുന്നു. രൂപയുടെ വിനിമയ നിരക്കാകട്ടെ 74.81 രൂപയും.
അന്പരപ്പിച്ചു സ്വര്‍ണം 40,000ത്തിലേക്ക്
11:58 PM Jul 30, 2020 | Deepika.com