ഹോങ്കോംഗ് വിമോചന നേതാക്കളെ തെരഞ്ഞെടുപ്പില്‍നിന്നു വിലക്കി
10:48 PM Jul 30, 2020 | Deepika.com
ഹോങ്കോംഗ്: ഹോങ്കോംഗിനു പൂര്‍ണസ്വാതന്ത്ര്യം ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തുന്ന ജോഷ്വ വോംഗ് ഉൾപ്പെടെ 12 വിമോചന നേതാക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കി. ഹോങ്കോംഗ് ഭരണകൂടത്തെ പിന്തുണയ്ക്കുന്നതു തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതാണ് അയോഗ്യതയ്ക്കു കാരണമെന്ന് തെരഞ്ഞെടുപ്പ് അധികാരികള്‍ വ്യക്തമാക്കി.