മോസ്കോ: കോവിഡിൽനിന്ന് മനുഷ്യരാശിയെ രക്ഷിക്കാനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമം വിജയത്തിലേക്കെന്നു സൂചന.
റഷ്യയിലെ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്നിന് അടുത്തമാസം 10 നും 12 നും ഇടയിൽ രജിസ്റ്റർ ചെയ്തേക്കുമെന്നാണു സൂചന. തുടർന്ന് മൂന്നുനാല് ദിവസത്തിനകം മരുന്ന് ആളുകൾക്ക് നൽകാനായേക്കുമെന്നും ഗവേഷകർ സൂചന നൽകി.
അടുത്തമാസം രണ്ടാംവാരത്തിൽ രജിസ്ട്രേഷനുള്ള രേഖകൾ സജ്ജമാകും. ഇതു പരിശോധിച്ചശേഷമാകും മരുന്ന് പൊതുജനങ്ങൾക്ക് നൽകുന്നതിനുള്ള അനുമതി നൽകുക. അടുത്തമാസം 15, 16 തീയതികളിൽ ഇതു സാധ്യമായേക്കുമെന്നാണു സൂചന.
റഷ്യയുടെ കോവിഡ് മരുന്ന് അടുത്തമാസം?
01:26 AM Jul 30, 2020 | Deepika.com