കൊച്ചി: റിക്കാര്‍ഡുകള്‍ തിരുത്തി സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വര്‍ധിച്ചതോടെ പവന് വില 39,000 രൂപ പിന്നിട്ടു. 39,200 രൂപയാണ് ഇന്നലത്തെ സ്വര്‍ണവില. ഗ്രാമിന് 4,900 രൂപയുമായി. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണു സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.
അന്താരാഷ്ട്ര സ്വര്‍ണ വില ഇന്നലെ ഒരുവേള ട്രോയ് ഔണ്‍സിന് 1,981 ഡോളര്‍ വരെ എത്തിയശേഷം 50 ഡോളര്‍ കുറവ് രേഖപ്പെടുത്തി. സ്വര്‍ണ വില ഉയരാന്തന്നെയാണു സാധ്യതയെന്നാണു വിപണിയിലെ നിഗമനം.
കഴിഞ്ഞ ഏഴ് വ്യാപാരദിനങ്ങള്‍ക്കിടെ സംസ്ഥാനത്ത് ഗ്രാമിന് 325 രൂപയുടെയും പവന് 2,600 രൂപയുടെയും വര്‍ധനയാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ 20നു ഗ്രാമിന് 4,575 രൂപയും പവന് 36,600 രൂപയുമായിരുന്നു വില.
ഒരു രക്ഷയുമില്ല; സ്വർണത്തിന് 39,000 രൂപ പിന്നിട്ടു
12:26 AM Jul 29, 2020 | Deepika.com