ബാങ്ക് മേധാവികളുമായി മോദി കൂടിക്കാഴ്ച നടത്തും
12:26 AM Jul 29, 2020 | Deepika.com
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുമേഖലാ ബാങ്കുകളുടെയും ഏതാനും സ്വകാര്യ ബാങ്കുകളുടെയും മേധാവിമാരുമായി ഇന്നു കൂടിക്കാഴ്ച നടത്തും. വീഡിയോ കോണ്‍ഫറൻസിംഗിലൂടെ നടത്തുന്ന കൂടിക്കാഴ്ചയിൽ കേന്ദ്ര ധനമന്ത്രി നിർമലാസീതാരാമനും പങ്കെടുക്കുമെന്നാണ് വിവരം. രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായശേഷം ആദ്യമായാണ് മോദി ബാങ്ക് മേധാവിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. സൂക്ഷ്മ-ചെറുകിട- ഇടത്തരം വ്യവസായ സംരംഭങ്ങളിലുൾപ്പെടെ പണലഭ്യത ഉറപ്പുവരുത്തുന്നത് സംബന്ധിച്ചാണ് ചർച്ചയെന്നാണു റിപ്പോർട്ടുകൾ.