കൊച്ചി: ലുലുവിന്റെ 190-മത് ഹൈപ്പര്‍മാര്‍ക്കറ്റ് ഈജിപ്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. തലസ്ഥാന നഗരിയായ കെയ്റോയിലെ ഹെലിയൊപൊളിസിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. ഈജിപ്ത് ആഭ്യന്തര വ്യാപാര-സപ്ലൈ മന്ത്രി ഡോ. അലി മൊസെല്‍ഹി ഉദ്ഘാടനം നിര്‍വഹിച്ചു.
ആഭ്യന്തര വ്യാപാര ഉപമന്ത്രി ഡോ. ഇബ്രാഹിം അഷ് മാവി, യുഎഇ കാര്യാലയം ഫസ്റ്റ് സെക്രട്ടറി റാഷിദ് അബ്ദുള്ള അല്‍ സോയ്, ഇന്ത്യന്‍ എംബസി സെക്കൻഡ് സെക്രട്ടറി നഹാസ് അലി തുടങ്ങിയവർ പങ്കെടുത്തു. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി, മറ്റ് ഉന്നത ലുലു ഗ്രുപ്പ് പ്രതിനിധികള്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങ് വീക്ഷിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈജിപ്തില്‍ 10 ഹൈപ്പര്‍മാര്‍ക്കറ്റുകളും നാല് മിനി മാര്‍ക്കറ്റുകളും തുറക്കുമെന്നു യൂസഫലി പറഞ്ഞു.
ഈജിപ്തിൽ ലുലുവിന്റെ രണ്ടാം ഹൈപ്പര്‍മാര്‍ക്കറ്റ്
12:26 AM Jul 29, 2020 | Deepika.com