ബംഗ്ലാദേശിൽ പ്രളയം: 119 മരണം
11:41 PM Jul 27, 2020 | Deepika.com
ധാക്ക: ബംഗ്ലാദേശിൽ അൻപതു ലക്ഷം പേരെ ദുരിതത്തിലാക്കിയ പ്രളയത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 119 ആയി. മുങ്ങിമരിച്ചത് 96 പേരാണ്. മറ്റുള്ളവർ പാന്പുകടിയേറ്റും ഇടിമിന്നലേറ്റുമാണ് മരിച്ചത്. രാജ്യത്തെ 64 ജില്ലകളിൽ 31 ഉം വെള്ളപ്പൊക്കംമൂലം ദുരിതത്തിലാണെന്നു നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് കോ-ഓർഡിനേഷൻ സെന്ററിന്റെ പത്രക്കുറിപ്പിൽ പറയുന്നു.