ബെയ്ജിംഗ്: ചെംഗ്ദുവിലെ യുഎസ് കോൺസലേറ്റിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം.
മുൻവാതിലിലൂടെ കോൺസലേറ്റിന് അകത്തുകടന്ന തങ്ങളുടെ ഉദ്യോഗസ്ഥർ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നുവെന്ന് മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞയാഴ്ച ഹൂസ്റ്റണിലെ ചൈനയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള അമേരിക്കയുടെ തീരുമാനമാണു ചൈനയെ പ്രകോപിപ്പിച്ചത്.
കോൺസലേറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തു: ചൈന
11:41 PM Jul 27, 2020 | Deepika.com