കൊച്ചി: രാജ്യത്തെ മുൻനിര കമ്മോഡിറ്റി എക്സ്ചേഞ്ചായ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന് (എംസിഎക്സ്) നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 56.43 കോടി രൂപ ലാഭം നേടാനായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇതോടെ കമ്പനിയുടെ വരുമാനം 11 ശതമാനം വര്‍ധിച്ച് 122.70 കോടിയിലെത്തി.
2020 ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ എംസിഎക്സിന്റെ കമ്മോഡിറ്റി ഡെറിവേറ്റീവ് മാര്‍ക്കറ്റ് ഷെയര്‍ 96.71 ശതമാനമായി വര്‍ധിച്ചു.
എംസിഎക്സിന് 56.43 കോടി രൂപ ലാഭം
10:55 PM Jul 27, 2020 | Deepika.com