2 ലക്ഷം കോടി പിന്നിട്ട് കേരളത്തിലെ എൻആർഐ നിക്ഷേപം
12:30 AM Jul 26, 2020 | Deepika.com
മുംബൈ: കേരളത്തിലെ ബാങ്കുകളിൽ എൻആർഎ നിക്ഷേപം രണ്ടു ലക്ഷം കോടി പിന്നിട്ടു . കഴിഞ്ഞ ജനുവരി- മാർച്ച് ത്രൈമാസത്തിലാണ് നിക്ഷേപം രണ്ടു ലക്ഷം കോടി കടന്നത്. ക്രൂഡ് ഓയിൽ ഇടിവും ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണവുമടക്കമുള്ള പ്രതിസന്ധികൾ രൂക്ഷമായിക്കൊണ്ടിരിക്കുന്പോഴാണ് നിക്ഷേപത്തിലെ വർധനയെന്നത് ശ്രദ്ധേയം. 2015 മാർച്ചിലാണ് നിക്ഷേപം ഒരു ലക്ഷം കോടി പിന്നിട്ടത്. 2019 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് 1,99,781.27 കോടി രൂപയായിരുന്നു സംസ്ഥാനത്തെ എൻആർഐ നിക്ഷേപം.