മുംബൈ: ഐടി-ബാങ്കിംഗ് കന്പനികളുടെ പിൻബലത്തിൽ ഓഹരിവിപണിക്കു മുന്നേറ്റം. സെൻസെക്സ് 420 പോയിന്റ് ഉയർന്ന് 36,472 ലും നിഫ്റ്റി 121.75 പോയിന്റ് കയറി 10,739.95ലും വ്യാപാരം അവസാനിപ്പിച്ചു. ഇൻഫോസിസ് ആണ് സെൻസെക്സ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ നേട്ടം സ്വന്തമാക്കിയത്.
ഒന്നാം ത്രൈമാസത്തിലെ അറ്റാദായം 11.4 ശതമാനം വർധിച്ചത് ഇൻഫോസിസിന്റെ ഓഹരിവിലയിൽ 9.45 ശതമാനം വരെ കയറ്റം സമ്മാനിച്ചു. എംആൻഡ് എം, ഇൻഡസ് ഇൻഡ് ബാങ്ക്, നെസ്ലെ ഇന്ത്യ, എച്ച്സിഎൽ ടെക്, കൊട്ടക് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ കന്പനികളും നേട്ടമുണ്ടാക്കി. എന്നാൽ ടെക് മഹീന്ദ്ര, ഐടിസി, എൻടിപിസി, പവർ ഗ്രിഡ്, ടൈറ്റൻ , ഒഎൻജിസി എന്നിവ പിന്നോട്ടുപോയി.
ഓഹരി വിപണി ഉയർന്നു
10:27 PM Jul 16, 2020 | Deepika.com