സീയൂൾ: കുട്ടികളുടെ ഡേറ്റ ദുരുപയോഗം ചെയ്തെന്നു കണ്ടെത്തിയതിനെത്തുടർന്ന് ടിക് ടോക്കിന് ദക്ഷിണകൊറിയ 1,23,000 പൗണ്ട് വരുന്ന തുക പിഴ വിധിച്ചു.
14 വയസിനു താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ രക്ഷിതാക്കളുടെ സമ്മതമില്ലാതെ ടിക് ടോക് ശേഖരിച്ചതായി നിരിക്ഷണ സമിതിയായ കൊറിയ കമ്യൂണിക്കേഷൻ കമ്മീഷൻ കണ്ടെത്തി.
ടിക് ടോക്കിന്റെ വാർഷിക വരുമാനത്തിന്റെ മൂന്നു ശതമാനത്തോളം വരുന്നതാണ് പിഴത്തുക.
കഴിഞ്ഞവർഷമാണ് അന്വേഷണം ആരംഭിച്ചത്. കുട്ടികളുമായി ബന്ധപ്പെട്ട ആറായിരത്തിലധികം റിക്കാർഡുകൾ നിയമവിരുദ്ധമായി ശേഖരിച്ചതായി തെളിഞ്ഞു.
വ്യക്തിഗത വിവരങ്ങൾ രാജ്യത്തിനു പുറത്തേക്കു കടത്തിയതിനെക്കുറിച്ച് ഉപയോക്താക്കൾക്കു ടിക് ടോക് വിവരം നല്‍കിയില്ലെന്നും കമ്മീഷൻ കണ്ടെത്തി.
നേരത്തേ ഇന്ത്യ ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. യുഎസും സമാന നീക്കം പരിഗണിക്കുന്നു.
കുട്ടികളുടെ ഡേറ്റ ദുരുപയോഗിച്ചു; ടിക് ടോക്കിന് പിഴയിട്ട് കൊറിയ
12:05 AM Jul 16, 2020 | Deepika.com