വാഷിംഗ്ടൺ ഡിസി: അധ്യയനം പൂർണമായും ഓൺലൈനാക്കപ്പെട്ട കോഴ്സുകളിലെ വിദ്യാർഥികൾ ഉടൻ യുഎസ് വിടണമെന്ന ഉത്തരവ് ട്രംപ് ഭരണകൂടം റദ്ദാക്കി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ ആറിനു പ്രഖ്യാപിക്കപ്പെട്ട ഉത്തരവിനെതിരേ ഹാർവഡ് സർവകലാശാല, മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എംഐടി) തുടങ്ങിയ മുൻനിര വിദ്യാഭ്യാസസ്ഥാപനങ്ങൾ കോടതിയെ സമീപിച്ചിരുന്നു. തീരുമാനം റദ്ദാക്കാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചതായി മാസച്ചുസെറ്റ്സിലെ ജില്ലാ കോടതി ജഡ്ജി ആലിസൺ ബറോസ് കക്ഷികളെ അറിയിച്ചു.
സെപ്റ്റംബർ - ഡിസംബർ സെമസ്റ്ററിലെ അധ്യയനം ഓൺലൈനാണെങ്കിൽ വിദ്യാർഥികൾ ഉടൻ രാജ്യം വിടണമെന്നായിരുന്നു ഉത്തരവ്.
വിദ്യാർഥികൾ യുഎസ് വിടണമെന്ന ഉത്തരവ് റദ്ദാക്കി
12:05 AM Jul 16, 2020 | Deepika.com