കൊച്ചി: ജൂണ്‍ 30ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ 932.38 കോടി രൂപ പ്രവര്‍ത്തന ലാഭം നേടി ഫെഡറല്‍ ബാങ്ക്. മുന്‍ സാമ്പത്തിക വര്‍ഷം ഒന്നാംപാദത്തെ അപേക്ഷിച്ച് 19.11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ആകെ വരുമാനം 3932.52 കോടി രൂപയിലെത്തി. ജൂണില്‍ അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 400.77 കോടി രൂപയാണ്. അറ്റ പലിശ വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1296.44 കോടി രൂപയിലെത്തി. സ്വര്‍ണ വായ്പ 36.19 ശതമാനം വര്‍ധിച്ച് 10,243 കോടി രൂപയിലുമെത്തി. മൊത്ത സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങള്‍ 21 ശതമാനം വര്‍ധിച്ച് 42,059 കോടി രൂപയായി.
ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തന ലാഭത്തില്‍ 19% വര്‍ധന
10:32 PM Jul 15, 2020 | Deepika.com