മുംബൈ: ലോക സന്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് സ്ഥാനക്കയറ്റം. ബ്ലുംബർഗ് ബില്യണയേഴ്സ് ഇൻഡെക്സിലാണ് (ബിബിഎെ) അംബാനി, ആൽഫബെറ്റ് സഹസ്ഥാപകൻ ലാരി പേജ്, ഇലോൺ മസ്ക് ഉൾപ്പെടെയുള്ള വന്പൻമാരെ പിന്തള്ളി ആറാം സ്ഥാനത്തെത്തിയത്.
ഇൻഡെക്സ് പ്രകാരം അംബാനിയുടെ സന്പത്ത് 7240 കോടി യുഎസ് ഡോളറാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിവില അടുത്തിടെ ഏറെ ഉയർന്നതാണ് അംബാനിയെ ഉയർത്തിയത്. ഓഹരിവില ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം റിലയൻസിന്റെ വിപണി മൂല്യം 12 ലക്ഷം കോടിയിലെത്തിയിരുന്നു. ജെഫ് ബെസോസ് ആണ് പട്ടികയിലെ ഒന്നാമൻ. അമേരിക്കൻ സന്പന്നൻ സ്റ്റീവ് ബാൽമെർ ആണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. ഏഷ്യയിൽനിന്ന് ആദ്യ പത്തിൽ ഇടം പിടിച്ച ഏകസന്പന്നനും അംബാനിയാണ്.
ലോക സന്പന്നരുടെ പട്ടികയിൽ അംബാനി ആറാം സ്ഥാനത്ത്
11:29 PM Jul 14, 2020 | Deepika.com