മുതിർന്ന മാധ്യമപ്രവർത്തകൻ കൈലാഷ് ബുധ്വാർ അന്തരിച്ചു
12:23 AM Jul 12, 2020 | Deepika.com
ലണ്ടൻ: ബിബിസി വേൾഡ് സർവീസ് ഹിന്ദി വിഭാഗം മുൻ തലവനും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ മാധ്യമ ഉപദേഷ്ടാവുമായിരുന്ന പ്രമുഖ മാധ്യമപ്രവർത്തകൻ കൈലാഷ് ബുധ്വാർ(88)അന്തരിച്ചു. ശ്വാസ തടസത്തെത്തുടർന്ന് ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഓൾ ഇന്ത്യ റേഡിയോയിലും നാഷണൽ റേഡിയോ നെറ്റ്വർക്കിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.