പാരീസ്: അഗ്നിബാധനയിൽ വ്യാപകനാശനഷ്ടമുണ്ടായ നോത്ര്ദാം കത്തീഡ്രലിന്റെ പുനർനിർമാണത്തിന് മറ്റു ഡിസൈനുകൾ പരിഗണിക്കില്ല. കത്തീഡ്രൽ എങ്ങനെയായിരുന്നോ അങ്ങനെതന്നെ പണിയണമെന്നാണ് പൊതുഅഭിപ്രായമെന്ന് ഫ്രഞ്ച് സാംസ്കാരികവകുപ്പ് മന്ത്രി റോസ്ലിൻ ബാഷ്ലെറ്റ് പറഞ്ഞു.
നശിച്ച മേൽക്കൂരയ്ക്കും സ്തൂപികയ്ക്കും പകരം സമകാലിക ഡിസൈനുകൾ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. 2019 ഏപ്രിൽ 15നാണ് കത്തീഡ്രലിൽ അഗ്നിബാധയുണ്ടായത്.
നോത്ര്ദാം അതേപോലെ പുനർനിർമിക്കും
12:37 AM Jul 10, 2020 | Deepika.com