മുംബൈ: നടപ്പുസാന്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസ പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ട് ഐടി സർവീസ് വന്പൻ ടാറ്റാ കണ്‍സൾട്ടൻസി സർവീസസ്(ടിസിഎസ്). കോവിഡ് പ്രതിസന്ധിയുടെ പിടിയിലമർന്ന ഏപ്രിൽ- ജൂണ്‍ കാലയളവിൽ കന്പനിയുടെ അറ്റാദായം 7008 കോടിരൂപയായി. കഴിഞ്ഞ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തിൽ 13.81 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 8131 കോടിയായിരുന്നു കഴിഞ്ഞ വർഷം ഇതേകാലയളവിൽ അറ്റാദായം .
തൊട്ടുമുൻപത്തെ ത്രൈമാസത്തെ അപേക്ഷിച്ച് അറ്റാദായത്തിലുള്ള ഇടിവ് 12.93 ശതമാനമാണ്. ജനുവരി- മാർച്ച് കാലയളവിൽ 8049 കോടിയായിരുന്നു ടിസിഎസിന്റെ അറ്റാദായം. അതേസമയം കന്പനിയുടെ പ്രവർത്തന ലാഭം 38322 കോടിയായി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 38,172 കോടി രൂപയായിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ കോവിഡ് പ്രതിസന്ധി കന്പനിയുടെ വരുമാനത്തെ ബാധിച്ചുവെന്നും പ്രശ്നങ്ങൾ മറികടന്ന് കൂടുതൽ വളർച്ചയിലേക്കുള്ള യാത്ര കന്പനി ആരംഭിച്ചുവെന്നും സിഇഒ രാജേഷ് ഗോപിനാഥൻ പറഞ്ഞു
ടിസിഎസ് അറ്റാദായം 13.81 ശതമാനം ഇടിഞ്ഞു
10:45 PM Jul 09, 2020 | Deepika.com