പലിശ കുറച്ച് എസ്ബിഎെ
12:32 AM Jul 09, 2020 | Deepika.com
മുംബൈ: മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ കുറച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഎെ. മൂന്നു മാസം വരെയുള്ള ഹ്രസ്വകാല വായ്പകളുടെ എംസിഎൽആർ 5 മുതൽ10 വരെ ബേസിസ് പോയിന്റാണുകുറച്ചിരിക്കുന്നത്. ഇതോടെ മുന്നുമാസംവരെ കാലാവധിയിലുള്ള പലിശ 6.75 ൽനിന്ന് 6.65 ശതമാനമാകും. തുടർച്ചയായി ഇത് 14ാം തവണയാണ് മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് റേറ്റിൽ (എംസിഎൽആർ)എസ്ബിഐ കുറവു വരുത്തുന്നത്. ഈ മാസം 10ന് പുതിയ നിരക്ക് പ്രാബല്യത്തിലാകും. ജൂണിൽ എസ്ബിഐ എംസിഎൽആർ 25 ബേസിസ് പോയിന്റും എക്സ്റ്റേണൽ ബെഞ്ച്മാർക്ക് റേറ്റ് (ഇബിആർ) 40 ബേസിസ് പോയിന്റും കുറച്ചിരുന്നു.