റോസ്കോസ്മോസ് ജീവനക്കാരൻ അറസ്റ്റിൽ

12:14 AM Jul 08, 2020 | Deepika.com
മോ​​​സ്കോ: റ​​​ഷ്യ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി റോ​​​സ്കോ​​​സ്മോ​​​സി​​​ന്‍റെ മേ​​​ധാ​​​വി ദി​​​മി​​​ത്രി റ​​​ഗോ​​​സി​​​ന്‍റെ മാ​​​ധ്യ​​​മ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ഇ​​​വാ​​​ൻ സാ​​​ഫ്രോ​​​നോ​​​വി​​​ലെ ചാ​​​ര​​​വൃ​​​ത്തി​​​ക്കു​​​റ്റ​​​ത്തി​​​ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു. റോ​​​സ്കോ​​​സ്മോ​​​സി​​​ലെ ജോ​​​ലി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​ല്ല അ​​​റ​​​സ്റ്റെ​​​ന്ന് ഫെ​​​ഡ​​​റ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി സ​​​ർ​​​വീ​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഇ​​​ദ്ദേ​​​ഹം മു​​​ന്പു ര​​​ണ്ടു പ​​​ത്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. സൈ​​​നി​​​കം, ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് എ​​​ഴു​​​തി​​​യി​​​രു​​​ന്ന​​​ത്.

പ്ര​​​തി​​​രോ​​​ധ ര​​​ഹ​​​സ്യ​​​ങ്ങ​​​ൾ ഒ​​​രു നാ​​​റ്റോ രാ​​​ജ്യ​​​ത്തി​​​ന് ചോ​​​ർ​​​ത്തി​​​ക്കൊ​​​ടു​​​ത്തു​​​വെ​​​ന്ന കു​​​റ്റ​​​ത്തി​​​ന് സാ​​​ഫ്രോ​​​നോ​​​വി​​​നെ​​​തി​​​രേ രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റം ചു​​​മ​​​ത്തി. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സു​​​ഹൃ​​​ത്തെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന മു​​​തി​​​ർ​​​ന്ന വ​​​നി​​​താ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക തെ​​​യ്സി​​​യ ബെ​​​ക്ബു​​​ലാ​​​ട്ടോ​​​വ​​​യെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെടു ത്തിട്ടുണ്ട്.