സുലൈമാനി വധം നിയമലംഘനം: യുഎൻ അന്വേഷക

12:14 AM Jul 08, 2020 | Deepika.com
ജനീവ: ഇ​​​​റേ​​​​നി​​​​യ​​​​ൻ ജ​​​​ന​​​​റ​​​​ൽ ഖാ​​സിം സു​​​​ലൈ​​​​മാ​​​​നി​​​​യെ യു​​​​എ​​​​സ് സൈ​​​​ന്യം ജനുവരിയിൽ ഡ്രോ​​​​ൺ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു വ​​​​ധി​​​​ച്ച​​​​ത് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​നാ​​​​ണെ​​​​ന്ന് യു​​​​എ​​​​ൻ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സ​​​​മി​​​​തി​​​​യു​​​​ടെ സ്വ​​​​ത​​​​ന്ത്ര അ​​​​ന്വേ​​​​ഷ​​​​ക ആ​​​​ഗ്ന​​​​സ് ക​​​​ള്ള​​​​മാ​​​​ർ​​​​ഡ്. അ​​​​മേ​​​​രി​​​​ക്ക​​​​യെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ സു​​​​ലൈ​​​​മാ​​​​നി പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ന് തെ​​​​ളി​​​​വി​​​​ല്ലെ​​​​ന്ന് അ​​​​വ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

മ​​​നു​​​ഷ്യ​​​രെ കൊ​​​ല്ലാ​​​ൻ സാ​​​യു​​​ധ ഡ്രോ​​​ണു​​​ക​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന് എ​​​​തി​​​​രാ​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് ക​​​​ള്ള​​​​മാ​​​​ർ​​​​ഡ് ഇ​​​​ക്കാ​​​​ര്യം സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. റി​​​​പ്പോ​​​​ർ​​​​ട്ട് വ്യാ​​​​ഴാ​​​​ഴ്ച യു​​​​എ​​​​ൻ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സ​​​​മി​​​​തി​​​​ക്കു സ​​​​മ​​​​ർ​​​​പ്പി​​​​ക്കും. യു​​​​എ​​​​സ് ര​​​​ണ്ടു വ​​​​ർ​​​​ഷം മു​​​​ന്പ് സ​​​​മി​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു സ്വ​​​​മേ​​​​ധ​​​​യാ പു​​​​റ​​​​ത്തു​​​​പോ​​​​യി​​​​രു​​​​ന്നു.

ഇ​​​​റാ​​​​നി​​​​ലെ വി​​​​ശി​​​​ഷ്ട സേ​​​​നാ വി​​​​ഭാ​​​​ഗ​​​​മാ​​​​യ വി​​​​പ്ല​​​​വ​​​​ഗാ​​​​ർ​​​​ഡി​​​​ന്‍റെ വി​​​​ദേ​​​​ശ ഓ​​​​പ്പറേ​​​​ഷ​​​​നു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന കു​​​​ദ്സ് ഫോ​​​​ഴ്സി​​​​ന്‍റെ ത​​​​ല​​​​വ​​​​നാ​​​​യി​​​​രു​​​​ന്ന സു​​​​ലൈ​​​​മാ​​​​നി ബാഗ് ദാദിലാണു കൊല്ലപ്പെട്ടത്.