ജപ്പാന് വെള്ളപ്പൊക്കം: മരണം 37 ആയി
12:35 AM Jul 07, 2020 | Deepika.com
ടോക്കിയോ: തെക്കുപടിഞ്ഞാറൻ ജപ്പാനിൽ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 37 ആയി. തിങ്കളാഴ്ച നാല്പതിനായിരത്തോളം പേരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 13 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. കുമ നദി കരകവിഞ്ഞൊഴുകുകയാണ്. ഇന്നും നാളെയും 30 സെന്റിമീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.