പാക്കിസ്ഥാൻ ആരോഗ്യമന്ത്രിക്കു കോവിഡ്
12:35 AM Jul 07, 2020 | Deepika.com
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ആരോഗ്യമന്ത്രി ഡോ. സഫർ മിർസയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിനു നേരിയ രോഗലക്ഷണങ്ങളാണുണ്ടായിരുന്നത്. ഡോ. മിർസ വീട്ടിൽ ഐസൊലേഷനിലാണ്. പാക്കിസ്ഥാനിലെ കോവിഡിനെതിരേയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളിയാണു ഡോ. മിർസ. വെള്ളിയാഴ്ച പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.