ഹോങ്കോംഗ് സുരക്ഷാ നിയമം ദുരന്തമെന്നു യുഎസ് നയതന്ത്രജ്ഞൻ
12:35 AM Jul 07, 2020 | Deepika.com
ഹോംങ്കോംഗ്: ഹോങ്കോംഗിൽ ചൈന നടപ്പാക്കിയ പുതിയ സുരക്ഷാ നിയമം ദുരന്തമാണെന്ന് യുഎസ് നയതന്ത്രജ്ഞൻ. ചൈനയുടെ കീഴിലുള്ള അർധ സ്വയംഭരണ പ്രദേശമായ ഹോങ്കോംഗിൽ പുതിയ നിയമം മൗലിക സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് യുഎസ് കോൺസൽ ജനറൽ ഹാൻസ്കോം സ്മിത് പറഞ്ഞു. നിയമത്തിനെതിരേ ഹോങ്കോംഗിൽ വൻ പ്രക്ഷോഭം അരങ്ങേറുന്നുണ്ട്.