സ്വര്‍ണവിലയില്‍ നേരിയ കുറവ്
11:12 PM Jul 06, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും കുറവാണ് ഇന്നലെയുണ്ടായത്. ഇതോടെ സ്വര്‍ണം ഒരു ഗ്രാമിന് 4475 രൂപയും പവന് 35,800 രൂപയുമായി. കഴിഞ്ഞ വെള്ളിയാഴ്ച വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയ ശേഷം മാറ്റമില്ലാതെ തുടരുകയായിരുന്നു.